HIGHLIGHTS : തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പിടിയിലായ കേദല്‍ ജീന്‍സണ്‍ രാജ് കുറ്റം സമ്മതിച്ചതായി പൊലീസ്. സാത്താന്‍ സേവക്കു വേണ്ടിയാണ് കൊല നടത്തിയ...
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പിടിയിലായ കേദല്‍ ജീന്‍സണ്‍ രാജ് കുറ്റം സമ്മതിച്ചതായി പൊലീസ്. സാത്താന്‍ സേവക്കു വേണ്ടിയാണ് കൊല നടത്തിയതെന്നാണ് കേദല്‍ മൊഴി നല്‍കിയത്. എല്ലാ കൊലപാതകങ്ങളും താന്‍ ഒറ്റയ്ക്കാണ് ചെയ്തതെന്നും കേദല്‍ മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അച്ഛനും അമ്മയുമടക്കം നാലുപേരെ കൊലപ്പെടുത്തി തീകൊളുത്തിയ സംഭവത്തില്‍ കേദല്‍ ജീന്‍സണ്‍ രാജിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
താനാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും ഒരേ ദിവസമാണ് കൃത്യം നടത്തിയതെന്നും ചോദ്യം ചെയ്യലില്‍ കേദല്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. സാത്താന്‍ സേവയ്ക്കു വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. ജീവന്‍ കുരുതി കൊടുത്ത് ആത്മാവിനെ വേര്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് ആദ്യം കേദല്‍ മൊഴിനല്‍കിയത്.
ഓണ്‍ലൈന്‍ വഴി വാങ്ങിയ മഴു ഉപയോഗിച്ചാണ് കൊല നടത്തിയത്. താന്‍ കണ്ടുപിടിച്ച പുതിയ ഗെയിം പരിചയപ്പെടുത്താനെന്നു പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലത്തെ നിലയില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ ഗെയിം കണ്ടുകൊണ്ടിരിക്കെ പിന്നില്‍ നിന്നു മഴു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. എന്നാല്‍ ഇയാളുടെ മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാനസിക രോഗ വിദഗ്ധന്റെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്യല്‍ തുടരുന്നത്.