ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന്‌ ഇരുമ്പുഷീറ്റ്‌ വീണ്‌ ബൈക്ക്‌ യാത്രികര്‍ക്ക്‌ പരിക്ക്‌

kerala_road_generic_360വള്ളിക്കുന്ന്‌: നിര്‍മാണ സാമഗ്രികളുമായി പോവുകയായിരുന്ന മിനിലോറിയില്‍ നിന്ന്‌ ഇരുമ്പു ഷീറ്റ്‌ തെറിച്ച്‌ വീണ്‌ ബൈക്ക്‌ യാത്രികരായ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. അജോദ്‌(28), മന്‍സൂര്‍(32) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഞായറാഴ്‌ച രാവിലെ ഒന്‍പതരയോടെ ഒലിപ്രംകടവ്‌ ഇറക്കത്തിലാണ്‌ അപകടം ഉണ്ടായത്‌.

അത്താണിക്കല്‍ ഭാഗത്തു നിന്നും കോണ്‍ഗ്രീറ്റിനുള്ള ഇരുമ്പ്‌ ഷീറ്റും പലകകളും കൊണ്ടു പോകുന്നവഴി ഇരുമ്പ്‌ ഷീറ്റ്‌ കെട്ടഴിഞ്ഞ്‌ റോഡിലേക്ക്‌ വീഴുകയായിരുന്നു. ഈ സമയം ഒലിപ്രംകടവ്‌ ഭാഗത്തു നിന്നും കയറ്റം കയറി വരികയായിരുന്ന ബൈക്ക്‌ യാത്രികരുടെ ദേഹത്തേക്ക്‌ ഇരുമ്പ്‌ ഷീറ്റ്‌ വീഴുകയായിരുന്നു. ഇവരുടെ കാലിനും കൈക്കും ഷീറ്റുതട്ടി മുറിവേറ്റിട്ടുണ്ട്‌.

അപകടത്തില്‍പ്പെട്ടവരെ നാട്ടുകാര്‍ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.