Section

malabari-logo-mobile

അധ്യാപകനുമായുള്ള പ്രകൃതിവരുദ്ധ ദൃശ്യം പകര്‍ത്തി 10 ലക്ഷം ആവശ്യപ്പെട്ട 2 യുവാക്കള്‍ പിടിയില്‍

HIGHLIGHTS : വളാഞ്ചേരി: അധ്യാപകനുമായി പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ആ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട കേസില...

Untitled-2 copyവളാഞ്ചേരി: അധ്യാപകനുമായി പ്രകൃതിവിരുദ്ധ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ആ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ രണ്ടു യവാക്കളെ പോലീസ്‌ നാടകീയമായി പിടികൂടി. ചാലക്കുടി പോട്ട സ്വദേശികളായ കോട്ടേക്കാട്ടുകാരന്‍ വീട്ടില്‍ അനൂപ്‌(27), പുല്ലന്‍വീട്ടില്‍ നിവിന്‍(27) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 2 എ പി 7130 കാറും എയര്‍ പിസ്റ്റളും പോലീസ്‌ പിടികൂടി.

കുറച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ അനൂപ്‌ വളാഞ്ചേരി സ്വദേശിയായ അധ്യാപകനെ ഫോണിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന്‌ അധ്യാപകന്റെ വീട്ടില്‍വെച്ച്‌ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഇത്‌ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. പിന്നീട്‌ ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഹൈക്കോടതില്‍ കേസ്‌ കൊടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടത്തുകയായിരുന്നു. കൂടാതെ അടുത്ത്‌ നടക്കാനിരിക്കുന്ന മകളുടെ വിവാഹം മുടക്കുമെന്നും ഇവര്‍ പറഞ്ഞു. ഇതെ തുടര്‍ന്ന്‌ അധ്യാപകന്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന്‌ അധ്യാപകന്റെ സഹോദരനാണെന്ന്‌ പറഞ്ഞ്‌ പ്രതികളുമായി പോലീസ്‌ ഫോണില്‍ ബന്ധപ്പെടുകയും കുറ്റിപ്പുറം നിളാ പാര്‍ക്കിലെത്തിയാല്‍ പണം നല്‍കാമെന്ന്‌ പറയുകയും ചെയ്‌തു. ഇതുപ്രകാരം ശനിയാഴ്‌ച ഉച്ചയോടെ പ്രതികള്‍ക്കായി വളാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പ്രതികള്‍ അധ്യാപകനോടും സഹോദരനോടും കുറ്റിപ്പുറം പാലത്തിന്‌ സമീപത്തേക്ക്‌ എത്താന്‍ പറയുകയായിരുന്നു. തുടര്‍ന്ന്‌ അധ്യാപകനും വേഷം മാറിയ പോലീസ്‌ ഉദ്യോഗസ്ഥനും ഇവരുടെ അടുത്തെത്തി. കേസ്‌ കൊടുക്കരുതെന്നും പണം നല്‍കുന്നതിന്‌ മുമ്പ്‌ എഗ്രിമെന്റ്‌ ചെയ്യണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു. ഈ സമയം വക്കീല്‍ വേഷത്തിലെത്തിയ നിവിന്‍ സ്റ്റാമ്പ്‌ പേപ്പറില്‍ എഗ്രിമെന്റ്‌ എഴുതുകയും ചെയ്‌തു. എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന്‌ ഇവര്‍ പറഞ്ഞതോടെ നിവിന്‍ ഇവര്‍ക്കുനേരെ എയര്‍ പിസ്റ്റള്‍ ചൂണ്ടുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ ഇരുകൂട്ടരും ഏറെനേരം ഏറ്റുമുട്ടുകയും തുടര്‍ന്ന്‌ സ്ഥലത്തെത്തിയ മറ്റുപോലീസുകാര്‍ പ്രതികളെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.

പ്രതികളുടെ കൈവശമുണ്ടായിരുന്ന സിംകാര്‍ഡുകളും വ്യാജരേഖകള്‍ നല്‍കിയെടുത്തതാണെന്നും കണ്ടെത്തി. വ്യക്തമായ രേഖകള്‍ ഇല്ലാതെ സിം കാര്‍ഡ്‌ നല്‍കിയ കടയുടമയ്‌ക്കെതിരെയും കേസെടുക്കുമെന്ന്‌ വളാഞ്ചേരി സിഐ കെ ജി സുരേഷ്‌ കുമാര്‍ പറഞ്ഞു. വളാഞ്ചേരി എസ്‌ഐ പി എം ഷമീര്‍, കുറ്റിപ്പുറം എസ്‌ഐ ജോര്‍ജ്ജ്‌ കുര്യന്‍, ജില്ലാ പോലീസ്‌ മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ജയപ്രകാശ്‌, അബ്ദുള്‍ അസീസ്‌, അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!