Section

malabari-logo-mobile

കാരുണ്യഹസ്‌തങ്ങളേ പ്രതീക്ഷ നല്‍കാമോ ഈ യുവാവിന്‌

HIGHLIGHTS : വെന്നിയൂര്‍: കരുണ വറ്റാത്തവരുടെ സഹായഹസ്‌തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌

niyas photo-23

വെന്നിയൂര്‍: കരുണ വറ്റാത്തവരുടെ സഹായഹസ്‌തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ ഇരുവൃക്കകളും തകര്‍ന്ന ഈ യുവാവ്‌. കക്കാട്‌ കരുമ്പില്‍ സ്വദേശി ചെമ്പന്‍ അബൂബക്കറിന്റെ ഏക ആണ്‍തരിയാണ്‌ നിയാസ്‌ എന്ന 23 കാരന്‍. കൂള്‍ബാറില്‍ ജോലിചെയ്‌ത്‌ വീടുനോക്കിയിരുന്ന യുവാവിന്റെ ദുരിതചിത്രം കുടുംബത്തേയും നാട്ടുകാരെയും വിഷമത്തിലാക്കിയിരിക്കുകയാണ്‌.

 

ജീവിതത്തിലേക്ക്‌ തിരിച്ചുകയറാന്‍ കരുണ വറ്റാത്തവരുടെ അകമഴിഞ്ഞ പിന്തുണയിലാണ്‌ ഇനി ഈ യൂവാവിന്റെ പ്രതീക്ഷ. സമയം വൈകിക്കാതെ യുവാവിന്റെ വൃക്കമാറ്റിവെക്കണമെന്നാണ്‌ ഡോക്ടര്‍മാരുടെ നിര്‍ദേശം. മകന്‌ വൃക്ക ദാനം ചെയ്യാന്‍ പിതാവും മാതാവും സന്നദ്ധരായെങ്കിലും അസൂഖങ്ങള്‍ കാരണം ഇരുവരുടേയും വൃക്ക യുവാവിന്‌ മാറ്റി വെക്കാനാവില്ലന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചത്‌ ഇവരെ കൂടുതല്‍ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്‌. തങ്ങളുടെ മകന്‌ വൃക്കദാനം ചെയ്യാന്‍ ആരങ്കിലും മുന്നോട്ടുവരണമെന്ന പ്രാര്‍ഥനയിലാണ്‌ നിയാസിന്റെ കുടുംബം. വ്യക്ക മാറ്റിവെക്കുന്നതുവരെ ചികില്‍സ തുടരാനാണ്‌ നിര്‍ദേശം. നിലവില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവ്‌ ദിവസങ്ങള്‍ക്കകം ഡിസ്‌ചാര്‍ജ്ജായി പുറത്തിറങ്ങും. അതോടെ ആഴ്‌ച്ചയില്‍ മൂന്ന്‌ ഡയാലിസിസ്‌ ചെയ്യുന്നതും കുടുംബത്തിന്‌ ഇരട്ടിഭാരമാകും. വൃക്ക നല്‍കാന്‍ ആരെങ്കിലും തയ്യാറായി വന്നാല്‍ അതിന്റെ ശസ്‌ത്രക്രിയ ചെലവും കുടുംബത്തിന്‌ മുമ്പില്‍ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്‌.

sameeksha-malabarinews

 

യുവാവിന്റെ ദയനീയാവസ്ഥ കണ്ടറിഞ്ഞ്‌ യുവാവിന്റെ ചികില്‍സക്കും വൃക്കമാറ്റി വെക്കുന്നതിനുമായി ഒഡപെക്‌ ചെയര്‍മാന്‍ കെപി മുഹമ്മദ്‌ കുട്ടി ഹാജി (ചെയര്‍മാന്‍-9562 070 707) കൊടപ്പന അബ്ദുള്‍ അസീസ്‌ (കണ്‍വീനര്‍-9895 935 170) കെ കെ മന്‍സൂര്‍ (ട്രഷറര്‍-9388 101 885) എന്നിവര്‍ ഭാരവാഹികളായി ചെമ്പന്‍ നിയാസ്‌ ചികില്‍സ സഹായ കമ്മിറ്റി രൂപീകരിച്ച്‌ എസ്‌ബിടി വെന്നിയൂര്‍ ശാഖയില്‍ 6733 3956709 എന്ന നമ്പറില്‍ ഒരു ജോയിന്റ്‌ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. IFC code SBTR 0001156 ആണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!