വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുന്നില്ല; ഉണ്ണി മുകുന്ദന്‍

unnimukundan-may15ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ കരിയറല്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുകയാണ്. ‘വിക്രമാദിത്യന്’ ശേഷം മലയാള സിനിമയില്‍ നല്ല സ്വീകരണം ലഭിച്ചു. ഇന്ന്  മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ‘ഫയര്‍മാന്‍’ റിലീസ് ചെയ്യുകയാണ്. അതിനിടയില്‍ വിവാഹത്തെ കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പ്രണയിച്ചേ വിവാഹം കഴിയ്ക്കൂ എന്ന് നേരത്തെ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. അത് സിനിമ നടിമാരെ ആയിരിക്കില്ലെന്നും പറഞ്ഞു. ടീച്ചിങ് പ്രൊഫഷനിലുള്ളവരെയോ ബാങ്ക് ഉദ്യോഗസ്ഥരെയോ ആയിരുന്നു നേരത്തെ ഭാവി വധുവായി സങ്കല്‍പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നും എല്ലാം വരുന്നതു പോലെ വരട്ടെ എന്നുമാണ് വിശ്വസിക്കുന്നതെന്നും ഉണ്ണി പറയുന്നു.

സിനിമാ വിശേഷങ്ങള്‍ ചോദിച്ച് ധാരാളം പെണ്‍കുട്ടികള്‍ വിളിക്കാറുണ്ട്. പക്ഷെ ആരും ഇതുവരെ ഇഷ്ടമാണെന്നൊന്നും പറഞ്ഞിട്ടില്ല. കോളേജില്‍ അങ്ങനെ പോവാത്തതുകൊണ്ട് പ്രണയിക്കാനുള്ള അവസരവും ലഭിച്ചിട്ടില്ലത്രെ. പ്രണയിക്കുന്നവരോട് ആസൂയയുണ്ടെന്ന് മുമ്പൊരിക്കല്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയും തോന്നുന്നില്ല. വിവാഹലോചനകള്‍ പലതും വന്നിരുന്നുവെന്നും പക്ഷെ ഇനി രണ്ട് മൂന്ന് വര്‍ഷത്തേക്ക് അതേ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഉണ്ണി പറഞ്ഞു.

ഇപ്പോള്‍ താന്‍ പക്വതയിലെത്താനുള്ള ശ്രമത്തിലാണെന്നാണ് ഉണ്ണി പറയുന്നത്. വിടുവ പറയുന്നതൊക്കെ നിര്‍ത്തി. സിനിമയെ കൂടുതല്‍ ഗൗരവത്തോടെ എടുക്കാന്‍ തീരുമാനിച്ചു. സിനിമയില്‍ ആരാധിയ്ക്കുന്ന നടിമാര്‍ ഒത്തിരിയുണ്ടെന്നും താന്‍ പക്വതയാര്‍ജിത്തതുകൊണ്ട് അവരുടെ പേര് പറയുന്നില്ലെന്നും ഉണ്ണി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണെങ്കില്‍ പറഞ്ഞേനെ. ഇപ്പോള്‍ വളരെ സൂക്ഷിച്ചു മാത്രമേ സംസാരിക്കൂ.