Section

malabari-logo-mobile

ബിജെപി ഐടി സെല്‍ സ്ഥാപകന്‍ പ്രദ്യുത് ബോറ രാജിവെച്ചു

HIGHLIGHTS : ദില്ലി: ബി ജെ പി ഐ ടി സെല്ലിന്റെ സ്ഥാപകനായ പ്രദ്യുത് ബോറ പാര്‍ട്ടി വിട്ടു. ബി ജെ പിയില്‍ ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ഐടി സ...

ProdyutBora380FBദില്ലി: ബി ജെ പി ഐ ടി സെല്ലിന്റെ സ്ഥാപകനായ പ്രദ്യുത് ബോറ പാര്‍ട്ടി വിട്ടു. ബി ജെ പിയില്‍ ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ഐടി സെല്‍ സ്ഥാപകനായ ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവെട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ വിജയമായ ഐ ടി സെല്ലിന്റെ ബുദ്ധികേന്ദ്രം ബോറയായിരുന്നു.

ജനാധിപത്യ മൂല്യങ്ങള്‍ പാര്‍ട്ടിക്ക് നഷ്ടമായെന്ന് രാജിക്കത്തില്‍ ബോറ കുറ്റപ്പെടുത്തുന്നു. ബി ജെ പി പഴയ ബി ജെ പിയല്ല. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന നിലയിലാണ് ഇന്ന് പാര്‍ട്ടി. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ നഷ്ടപ്പെട്ടു. 2004 ല്‍ ഞാന്‍ ചേര്‍ന്ന പാര്‍ട്ടി ഇങ്ങനെയായിരുന്നില്ല എന്നും ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്ക് അയച്ച രാജിക്കത്തില്‍ ഇദ്ദേഹം കുറ്റപ്പെടുത്തി.

sameeksha-malabarinews

ഇപ്പോഴത്തെ ബി ജെ പിയില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡണ്ട് അമിത് ഷായുടെയും നിലപാടുകളെയും ബോറ ചോദ്യം ചെയ്യുന്നു. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി നരേന്ദ്ര മോദി താറുമാറാക്കി എന്നാണ് ഇദ്ദേഹം കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആസം ഗണ പരിഷത് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ക്ഷണം വന്നതായും ബോറ പിന്നീട് പറഞ്ഞു.

ബി ജെ പിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു ആസാമില്‍ നിന്നുള്ള ഈ 40 കാരന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്ന ആദ്യത്തെ ഐ ഐ ടി ബിരുദ ധാരികളില്‍ ഒരാളാണ്. ഐ ഐ എം അഹമ്മദാബാദ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, യേല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചിട്ടുണ്ട്. ബി ജെ പി പ്രാഥമികാംഗത്വവും ബോറ രാജിവെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!