നാഷനല്‍ സ്റ്റുഡന്റ്‌സ്‌ പാര്‍ലമെന്റിന്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ തുടക്കം

Story dated:Friday July 8th, 2016,07 03:pm
sameeksha

University National Students Parliament .JPG 3തേഞ്ഞിപ്പലം: മാനവ വിഭവ ശേഷിയെ ഏറ്റവും മികച്ച മൂലധനമാക്കി മാറ്റുന്നതിന്‌ സര്‍വകലാശാലകള്‍ പ്രയത്‌നിക്കണമെന്ന്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി പറഞ്ഞു. കാലിക്കറ്റ്‌ സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍, വിവിധ ഇന്ത്യന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ദ്വിദിന നാഷനല്‍ സ്റ്റുഡന്റ്‌സ്‌ പാര്‍ലമെന്റ്‌ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവശേഷിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയാണ്‌ അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളെപ്പോലും നേരിടാനുള്ള ശേഷി ചൈന കൈവരിച്ചത്‌. അതിനേക്കാള്‍ മികച്ച മുന്നേറ്റം നടത്താനുള്ള ശേഷി ഭാരതത്തിനുണ്ടെന്ന്‌ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ ചൂണ്ടിക്കാട്ടി.

ബൗദ്ധിക ഔന്നത്യമുള്ള ചര്‍ച്ചകളാണ്‌ കാമ്പസില്‍ നടക്കേണ്ടതെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വൈസ്‌ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ്‌ ബഷീര്‍ ചൂണ്ടിക്കാട്ടി. പഠനകാലത്ത്‌ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നേതൃസ്ഥാനങ്ങളില്‍ അവരോധിതരാവുമ്പോള്‍ വിസ്‌മരിക്കരുതെന്നും വൈസ്‌ ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ വി.എ.ആഷിഫ്‌ അദ്ധ്യക്ഷനായിരുന്നു. സിന്റിക്കേറ്റംഗം ഡോ.വി.പി.അബ്‌ദുല്‍ ഹമീദ്‌, ടി.പി.അഷ്‌റഫലി, വി.വി.മുഹമ്മദ്‌, വി.കെ.എം.ശാഫി, വി.പി.അഹമ്മദ്‌ സഹീര്‍, നിഷാദ്‌.കെ.സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എം.ഫവാസ്‌ സ്വാഗതവും വൈസ്‌ചെയര്‍മാന്‍ ഷമീര്‍ പാഴൂര്‍ നന്ദിയും പറഞ്ഞു.
ജൂലായ്‌ ഒമ്പതിന്‌ വൈകുന്നേരം മൂന്ന്‌ മണിക്ക്‌ നടക്കുന്ന സമാപനച്ചടങ്ങ്‌ പ്രോ വൈസ്‌ചാന്‍സലര്‍ ഡോ.പി.മോഹന്‍ ഉല്‍ഘാടനം ചെയ്യും.