യുപിയില്‍ ട്രെയിന്‍ പാളം തെറ്റി;23 മരണം;50 പേര്‍ക്ക് പരിക്ക്

ദില്ലി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ 23 പേര്‍ മരിച്ചു. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് അപകടം സംഭവിച്ചത്. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസാണ് ഖതൗലിയില്‍ അപകടത്തില്‍പ്പെട്ടത്. 13 ബോഗി തെറ്റിയത്‌. മൂന്ന് എസി കോച്ചുകളും 10 സ്ളീപ്പര്‍കോച്ചുകളുമാണ് പാളംതെറ്റിയത്.

ബോഗികള്‍ ഒന്നിനു പിറകെ മറ്റൊന്നായി കയറിക്കിടക്കുന്ന സ്ഥിതിയാണ്. യാത്രക്കാരെ രക്ഷിക്കാന്‍ ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്നു.റെയില്‍പാതയ്ക്ക് ഇരുവശത്തും വീടുകള്‍നിറഞ്ഞ പ്രദേശത്താണ് ട്രെയിന്‍ മറിഞ്ഞത്. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും ഉത്തര്‍പ്രദേശ് പൊലീസിന്റെയും സംഘങ്ങള്‍ സ്ഥലത്തെത്തി. ഭീകരപ്രവര്‍ത്തനവിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.