Section

malabari-logo-mobile

തുഞ്ചനുത്സവത്തിന് തിരി തെളിഞ്ഞു

HIGHLIGHTS : തിരൂര്‍ : തുഞ്ചനുത്സവത്തിന് ശനിയാഴ്ച തുടക്കമായി. 5 ദവിസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നി...

തിരൂര്‍ : തുഞ്ചനുത്സവത്തിന് ശനിയാഴ്ച തുടക്കമായി. 5 ദവിസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖരുടെയും സാന്നിദ്ധ്യമുണ്ടാകും.

രാവിലെ 8.30 ന് തുഞ്ചന്‍ കൃതികളുടെ ആലാപനത്തോടെയാണ് തുടക്കം. 9.30 ന്് ആരംഭിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ വിശ്വനാഥ് പ്രസാദ് തിവാരി തുഞ്ചന്‍ ഉത്സവത്തിന് തിരികെളുത്തും. പുസ്തകോല്‍സവം എംകെ സാനു ഉദ്ഘാടനം ചെയ്യും. എംടി വാസുദേവന്‍ നായര്‍ അദ്ധ്യക്ഷനാകുന്ന യോഗത്തില്‍ എംപി അബ്ദുസമദ് സമധാനി മുഖ്യപ്രഭാഷണം നടത്തും. 12 ന് പികെ പോക്കറുടെ അദ്ധ്യക്ഷതയില്‍ ‘കവിതയുടെ ഭാവശക്തി പ്രപഞ്ചങ്ങള്‍’എന്ന വിഷയിത്തില്‍ ബി രാജീവന്‍ തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്തും. 1.30 ന് ദ്രുത കവിതാ രചനാ മല്‍സരവും 2.30 ന് സാഹിത്യ പ്രശ്‌നോത്തരിയും നടത്തും. വൈകീട്ട് 5.30 ന് തുഞ്ചന്‍ കലോല്‍സവം ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അദ്ധ്യക്ഷതിയില്‍ ടിഎം കൃഷ്ണ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഗീത കച്ചേരി നടത്തും.

sameeksha-malabarinews

ഞായറാഴ്ച രാവിലെ 8.30 ന് എഴുത്താണി എഴുന്നള്ളത്ത് . ‘ഭാരതീയ സാഹിത്യം : കുടുംബ ബന്ധങ്ങളുടെ മാറുന്ന സങ്കല്‍പം’ എന്ന വിഷയത്തില്‍ 9.30 മുതല്‍ ദേശീയ ശില്‍പ ശാല. സി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ അമിയോ ദേവ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചന്ദ്രശേഖര കമ്പാറ മുഖ്യ അതിഥിയായിരിക്കും. പിപി രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

വിവിധ സെഷനുകളിലായി സ്വാമി അഗ്നിവേശ്, സക്കറിയ, സച്ചിദാനന്ദന്‍, വൈശാഖന്‍, സാറാ ജോസഫ്, കെഇഎന്‍ ഹമീദ് ചേന്ദ മംഗലൂര്‍, എംഎന്‍ പാലൂര്‍, വി മധുസൂദനന്‍ നായര്‍, എംഎന്‍ ബഷീര്‍, എംഎന്‍ കാരശ്ശേരി, പ്രഭാവതി, പി നാരായണ കുറുപ്പ്, ആലങ്കോട് ലീലാ കൃഷ്ണന്‍, കുരീപുഴ ശ്രീകുമാര്‍, ഏഴാംചേരി രാമചന്ദ്രന്‍, ടി നരേന്ദ്ര മേനോന്‍, മണമ്പൂര്‍ രാജന്‍ ബാബു, ചാത്തനാത്ത് അച്യതനുണ്ണി, എസ്‌കെ വസന്തന്‍, എംആര്‍ രാഘവ വാര്യര്‍, പികെ ഗോപി, കിളിമാനൂര്‍ മധു, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, രാവുണ്ണി, ടിഎം അബ്രഹാം, പികെ രാജശേഖരന്‍, വല്‍സന്‍ വാതുശ്ശേരി, കെ ശ്രീകുമാര്‍, കെപി രാമനുണ്ണി, സാവിത്രി രാജീവന്‍, പിപി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഞ്ചാം തിയ്യതി വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇടി മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ എ വിജയരാഘവന്‍ മുഖ്യ പ്രഭാഷണം നടത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!