Section

malabari-logo-mobile

നാടിനാകെ മാതൃകയായി പരപ്പനങ്ങാടിയിലെ ട്രക്കര്‍ തൊഴിലാളികള്‍

HIGHLIGHTS : പരപ്പനങ്ങാടി :മനുഷ്യന്‍ ഒരു സാമുഹ്യജീവിയാണെന്നും തന്റെ സഹജീവികളുടെ വേദനകള്‍ തന്റെതുകൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ പരപ്പനങ്ങാടിലെ ട്രക്കര്‍തൊഴിലാളികള്‍ ...

trekker parappanangadiപരപ്പനങ്ങാടി :മനുഷ്യന്‍ ഒരു സാമുഹ്യജീവിയാണെന്നും തന്റെ സഹജീവികളുടെ വേദനകള്‍ തന്റെതുകൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ പരപ്പനങ്ങാടിലെ ട്രക്കര്‍തൊഴിലാളികള്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ നീക്കിവെച്ച്‌ നാടിനാകെ മാതൃകയായി.
നിരവധി വിഷയങ്ങളില്‍ ജനകീയ ഇടപെടലുകള്‍ നടത്തിവരുന്ന പരപ്പനങ്ങാടിയിലെ ട്രക്കര്‍ തൊഴിലാളികള്‍ ഇത്തവണ തങ്ങളുടെ അധ്വാനത്തിന്റെ പങ്ക്‌ നാട്ടില്‍ കഷ്ടതനുഭിക്കുന്ന വൃക്കരോഗികള്‍ക്ക്‌ കൈത്താങാകുന്ന പ്രവര്‍ത്തനമാണ്‌ നടത്തിയത്‌.ട്രക്കര്‍ തൊഴിലാളികളുടെയും ഉടമകളുടെയും ഒരു ദിവസത്തെ വേതനവും പിരിച്ചെടുത്ത തുകയും കിഡ്‌നി പേഷ്യന്റന്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റിക്കാണ്‌ കൈമാറിയത്‌

ഇന്ന്‌ ട്രക്കര്‍ സ്റ്റാന്‍ഡ്‌ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചായിരുന്നു ഇവര്‍ ശേഖരിച്ച അരലക്ഷം രൂപ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹറ മമ്പാടിന്‌ കൈമാറിയത്‌. ചടങ്ങിനോടനുബന്ധിച്ച്‌ നടന്ന പൊതു സമ്മേളനം വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു
30 വര്‍ഷത്തിലധികമായി പരപ്പനങ്ങാടിയിലെ സജീവസാനിധ്യമായ ട്രക്കര്‍ തൊഴിലാളികള്‍ നഗരത്തിലെ നിരവധി സാമുഹ്യപ്രശ്‌നങ്ങളിലും സജീവമായി ഇടപെടാറുണ്ട്‌. കടലുണ്ടി ട്രെയിന്‍ ദുരന്തസമയത്ത്‌ പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും എത്തുന്നതിന്‌ മുന്‍പെ ഇവര്‍ ദുരന്തഭൂമിയിലെത്ത്‌ി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാവിലെ 4 മണിക്ക്‌ സ്റ്റാന്‍ഡിലെത്തി വൈകീട്ട്‌ ഏഴു മണിവരെ ജോലി ചെയ്യുന്ന ഇവര്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്ന തുച്ഛമായ വേതനത്തില്‍ നിന്നും ഒരുക്കുക്കൂട്ടി വെച്ച്‌ തങ്ങളുടെ സഹജീവികളെ സഹായിക്കാന്‍ നടത്തിയ ഈ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്‌.

sameeksha-malabarinews

ചടങ്ങിന്റെ ഭാഗമായി നിരവധി സെഷനുകളില്‍ ക്ലാസുകളും നടന്നു.എസ്‌്‌എസ്‌എല്‍സി പരീക്ഷിയില്‍ മികച്ച വിജയം കൈവരിച്ച തൊഴിലാളികളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു . പഴയകാല ഡ്രൈവര്‍മാരെ ആദരിച്ചു. ടി കുട്ട്യാവ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പഞ്ചായത്ത പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു പികെ മുഹമ്മദ്‌ ജമാല്‍, എംവിഐ സുബൈര്‍, ദേവന്‍ ആലുങ്ങല്‍, കോയഹാജി, ഹംസക്കോയ, ഗിരീഷ്‌ തോട്ടത്തില്‍ ,ജയദേവന്‍ അഷറഫ്‌ ശിഫ,എലിമ്പാടന്‍ സലീം, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!