ടിപി ചന്ദ്രശേഖരന്‍ വധകേസ്; പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും

9307-01458-T-P-Chandrasekharan-Revolutionary-Marxist-Party-leader-dead-300x237കോഴിക്കോട് : ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കോസാണെന്നാണ് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. അതേ സമയം കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് പ്രതിഭാഗം വാദിച്ചു.

പ്രതികളായ പികെ കുഞ്ഞനന്ദനും കെസി രാമചന്ദ്രനും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. താന്‍ നിത്യരോഗിയാണെന്നും ഇതുവരെ ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്നും കുഞ്ഞനന്ദന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ പകപോക്കലിന് ഇരയായതാണെന്ന് രാമചന്ദ്രന്‍ കോടതിയോട് പറഞ്ഞു.

എന്നാല്‍ ഈ കേസിലെ മറ്റു പ്രതികളായ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, മാഹി പള്ളൂര്‍ വലിയ പുത്തലത്ത് വീട്ടില്‍ പിവി റഫീഖ് എന്ന വാഴപടച്ച് റഫീക്ക്, കണ്ണൂര്‍ ചൊകല്‍ മാരം കുന്നുമ്മല്‍ വീട്ടില്‍ എം കെ പ്രതീപന്‍ എന്ന ലംബു പ്രതീപന്‍ എന്നിവരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ടിപി വധകേസിലെ അന്തിമ വിധി ഇന്നലെയായിരുന്നു.