കറുപ്പുമായി തിരൂരങ്ങാടി സ്വദേശി പിടിയില്‍

Untitled-1 copyകോഴിക്കോട്‌ :കറുപ്പുമായി തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ കോഴിക്കോട്‌ വച്ച്‌ എക്‌സൈസ്‌ സംഘം പിടികൂടി. അമ്പലക്കാട്‌ അബ്ദുറഹിമാന്‍(43) ആണ്‌ കോഴിക്കോട്‌ എക്‌സൈസ്‌ നര്‍ക്കോട്ടിക്‌ സ്‌ക്വാഡിന്റെ പിടിയിലായത്‌.

ഇയാളെ കാരന്നൂര്‍ നീതി സ്‌റ്റോറിന്‌ സമീപത്ത്‌ വച്ചാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ആര്‍എന്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. ഇയാളെ കോഴിക്കോട്‌ കോടതിയില്‍ ഹാജരാക്കി.