തിരൂരില്‍ ഇന്ന് ഹര്‍ത്താല്‍

തിരൂര്‍: തിരൂരില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍. തിരൂര്‍ റവന്യൂ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി എട്ടുമണിവരെയാണ് ഹര്‍ത്താല്‍. ആര്‍ എസ് എസ് പ്രവര്‍ത്തകനായ പൊയിലിശ്ശേരി ബിപിന്‍(23) കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഇന്ന് രാവിലെ ഏഴുമണിയോടെ തിരൂര്‍ തലക്കാട് പുളിഞ്ചോട് വെച്ചാണ് ബിപിന് വെട്ടേത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രശ്‌നബാധിത പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

ബിപില്‍ കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിലെ രണ്ടാം പ്രതിയാണ്.