Section

malabari-logo-mobile

സ്വകാര്യത മൗലികാവകാശം തന്നെ;സുപ്രീം കോടതി

HIGHLIGHTS : ദില്ലി: പൗരന്റെ സ്വകാര്യത മൗലികാവകാശം തന്നെയെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ഒന്‍പതംഗ ഭരണഘടനബെഞ്ചിന്റെതാണ് വിധി. ഭരണഘടനയുടെ 21 ാം അനുച്ഛേദം ഉദ്ധര...

ദില്ലി: പൗരന്റെ സ്വകാര്യത മൗലികാവകാശം തന്നെയെന്ന് സുപ്രീംകോടതി. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജഡ്ജിമാരായ ജെ. ചെലമേശ്വര്‍ എസ് എ  ബോബ്ഡെ, ആര്‍ കെ അഗര്‍വാള്‍ ആര്‍ എഫ് നരിമാന്‍ എ എം സപ്രെ, ഡ.വൈ. ചന്ദ്രചൂഢ്, എസ്.കെ. കൌള്‍ എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ഒന്‍പതംഗ ഭരണഘടനബെഞ്ചിന്റെതാണ് വിധി. ഭരണഘടനയുടെ 21 ാം അനുച്ഛേദം ഉദ്ധരിച്ചാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്.

സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 1954ലെയും 1962 ലെയും വിധികള്‍ ഇതോടെ അസാധുവായി. എട്ടംഗ ബെഞ്ചിന്റെ ആധാര്‍ കേസുകള്‍ എത്ര ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒന്‍പതംഗ ബെഞ്ച് വിധി പറഞ്ഞശേഷം തീരുമാനിക്കും. ഭരണഘടനയില്‍ വ്യക്തമായി പറയാത്ത സ്ഥിതിക്കു മൌലികത മൌലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാവാമെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഭംഗിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൌലികാവകാശമാണോ എന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുന്നത്. ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒമ്പതംഗ ബെഞ്ചിനു വിടുകയായിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!