ഡോ.ജെ.ഒ. അരുണ്‍ തിരൂര്‍ ആര്‍.ഡി.ഒയായി ചുമതലയേറ്റു

Tirur RDO- Dr.JO Arunതിരൂര്‍: തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ (ആര്‍.ഡി.ഒ.) ആന്‍ഡ്‌ സബ്‌ഡിവിഷനല്‍ മജിസ്‌ട്രേറ്റ്‌ ആയി ഡെപ്യൂട്ടി കലക്‌ടര്‍ ഡോ.ജെ.ഒ. അരുണ്‍ ചുമതലയേറ്റു. എം.ഡി.എസ്‌. ബരുദധാരിയാണ്‌. 2014 ഡെപ്യൂട്ടി കലക്‌ടര്‍ റാങ്ക്‌ ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായിരുന്നു. പരിശീലനത്തിന്‌ ശേഷമുള്ള ആദ്യ നിയമനമാണിത്‌. 2004 മുതല്‍ 10 വര്‍ഷത്തോളം കോഴിക്കോട്‌ ഗവ. ഡെന്റല്‍ കോളെജിലെ അസോ. പ്രൊഫസറായിരുന്നു മഞ്ചേരി സ്വദേശിയായ അരുണ്‍. അരീക്കോട്‌ താലൂക്ക്‌ ആശുപത്രിയിലെ പിഡിയാട്രീഷന്‍ ഡോ.വി. ബിനിലയാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്‌.