തിരൂര്‍ പരപ്പനങ്ങാടി റൂട്ടില്‍ ബസ്സുകള്‍ പണി മുടക്കുന്നു

തിരൂര്‍: പരപ്പനങ്ങാടി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു. ബസ് തൊഴിലാളിയെ രണ്ടത്താണിയില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, വട്ടത്താണി ഭാഗങ്ങളിലാണ് ബസുകള്‍ പണി മുടക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.