തിരൂരില്‍ വെള്ളിമുങ്ങകളെ പിടികൂടി

owl copyതിരൂര്‍: പുറത്തൂരിന്‌ സമീപത്ത്‌ നിന്നും വെള്ളിമൂങ്ങകളെ പിടികൂടി. ആള്‍താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ്‌ നാട്ടുകാരും പോലീസും ചേര്‍ന്ന്‌ മൂന്ന്‌ വെള്ളി മൂങ്ങകളെ പിടികൂടിയത്‌. ഏകദേശം ആറുമാസം പ്രയമുള്ള ഇവയ്‌ക്ക്‌ ഒരുകിലോയോളം ഭാരവുമുണ്ട്‌. മൂങ്ങകളെ അരിക്കോട്‌ തേക്കിന്‍ചുവട്‌ ഡെപ്യൂട്ടി റെയ്‌ഞ്ചര്‍ കെ.ഡി ശശീധരന്‌ കൈമാറി.