തിരൂര്‍ സ്വദേശി മാഹി മദ്യവുമായി പിടിയില്‍

Untitled-1 copyകോഴിക്കോട്‌: മാഹിയില്‍ നിന്ന്‌ തിരൂരിലേക്ക്‌ കടത്താന്‍ ശ്രമിക്കുകയായിരുന്ന മദ്യവുമായി കോഴിക്കോട്‌ കസബ പോലീസ്‌ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു. തിരൂര്‍ വെട്ടം കാട്ടിപറമ്പില്‍ വിജയന്‍ (34) ആണ്‌ പിടിയിലായത്‌. ഇയാളുടെ കയ്യില്‍ നിന്നും മൂന്നര ലിറ്റര്‍ മാഹി മദ്യമാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. കോഴിക്കോട്‌ പാളയം ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്തു നിന്നാണ്‌ ഇയാള്‍ പിടിയിലായത്‌.