തിരൂരില്‍ ബൈക്കുകളും ഓട്ടോയും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

tirur accident copyതിരൂര്‍: ആലിങ്ങലില്‍ ബൈക്കുകളും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ്‌ മരണപ്പെട്ടു. ആലത്തിയൂര്‍ പഞ്ഞമ്പടി സ്വദേശി ചെറോത്ത്‌പടി ബാലന്റെയും സൗമിനിയുടെയും മകന്‍ സതീഷ്‌ ബാലന്‍(25) ആണ്‌ മരിച്ചത്‌. ഇന്നലെരാത്രി കളത്തിങ്ങള്‍ ഓഡിറ്റോറിയത്തിന്‌ സമീപം പത്തുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തില്‍ പരിക്കേറ്റ ബൈക്ക്‌ യാത്രികന്‍ ആശുപത്രിപ്പടി സ്വദേശി നാലുപുരക്കല്‍ നിതിന്‍(19) നെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ കൈമലശേരി സ്വദേശി മൂഴിക്കുന്നത്ത്‌ കുഞ്ഞാവ(50)യെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മരിച്ച സതീഷ്‌ ബാലന്‍ ഗള്‍ഫില്‍ നിന്ന്‌ രണ്ടുമാസം മുന്‍പാണ്‌ അവധിക്ക്‌ നാട്ടിലെത്തിയത്‌. സഹോദരങ്ങള്‍: ബാബു, സജീവ്‌, സനൂപ്‌. തിരൂര്‍ ജില്ലാ ആശുപ്‌ത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലേക്ക്‌ കൊണ്ടുപോകും. സതീഷ്‌ യുഎയിലെ എല്‍എസില്‍ എജിനിയറിംഗ്‌ ജീവനക്കാരനായിരുന്നു.