തിരൂരില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു

Untitled-1 copyതിരൂര്‍: പൂക്കൈതയില്‍ വെച്ച്‌ ബൈക്ക്‌ മറിഞ്ഞ്‌ ഗുരുതരമായി പരിക്കേറ്റ്‌ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. തലക്കാട്‌ പാറശ്ശേരി സ്വദേശി ചെറിയപീടിയേക്കല്‍ മുഹമ്മദ്‌ കാസിമിന്റെയും സുബൈദയുടെയും മകന്‍ മുഹമ്മദ്‌ റാസിക്ക്‌(25) ആണ്‌ മരിച്ചത്‌.

ഭാര്യ ഖൈറുന്നീസ. മകന്‍ മുഹമ്മദ്‌ റനീം. സൗദി അറേബ്യയില്‍ ഡ്രൈവറായിരുന്ന മുഹമ്മദ്‌ റാസിക്ക്‌ ഈടെയാണ്‌ നാട്ടിലെത്തിയത്‌. മൃതദേഹം തിരൂര്‍ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി. തിരൂര്‍ ജില്ലാആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി. വ്യാഴാഴ്‌ച ബി പി അങ്ങാടി ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി.