തിരൂര്‍ നാടോടി ബാലിക പീഡനം; പ്രതി ജാസിമ്‌ന് 30 വര്‍ഷം കഠിന തടവ്

jasim tirurതിരൂര്‍ : തിരൂര്‍ നാടോടി ബാലികയെ പീഡിപ്പിച്ച കേസില്‍ പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരകണ്ടി വീട്ടില്‍ പ്രതി മുഹമ്മദ് ജാസിമ്മിന് 30 വര്‍ഷം കഠിന തടവ്. മഞ്ചേരി അതിവേഗ സെഷന്‍സ് കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതിയുടെ പ്രായം 23 എന്നത് കണക്കിലെടുത്ത് 10 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതി. കേസില്‍ 25 സാക്ഷികളെയാണ് വിസ്തരിച്ചത്.

3 വയസ്സുള്ള തമിഴ് ബാലികയെ തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങികിടക്കവെ തട്ടികൊണ്ടു പോയി ലൈംഗിമായി പീഡിപ്പിക്കുകയായിരുന്നു.

പ്രതിക്കെതരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക, ക്രൂരമായ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തിരൂരിലെ ജില്ലാ ആശുപത്രി റോഡിലുള്ള കടവരാന്തയില്‍ അമ്മയോടൊപ്പം കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. മഹിളാ സമാജം കെട്ടിടത്തിന്റെ മൂത്രപ്പുരയുടെ പിന്‍വശത്ത് അവശനിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.