പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്‌റ്റേഷന് മുന്നിലെ വന്‍ മരം കട പുഴകി വീണു. സ്റ്റേഷന് മുന്നിലെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന താല്‍ക്കാലിക ഷെഡ്ഡിനു മുകളിലേക്കും റോഡിലേക്കുമായാണ് മരം വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാവിലെ 9.50 ഓടെയാണ് അപകടം ഉണ്ടായത്.
ഈ സമയത്ത് നിരവധി വിദ്യാര്‍ത്ഥികള്‍
കോളേജിലേക്കും സ്‌കൂളിലേക്കും പോകുന്ന സമയമാണിത്. ഈ സമയത്ത് റോഡിലും സ്റ്റേഷന് മുന്നിലും ആളില്ലാതിരുന്നത് കൊണ്ട് വന്‍ അപകടമാണ് ഒഴിവായത്.
അരമിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ മരം മുറിച്ച് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




