മുഖ്യമന്ത്രിക്ക് ഫെയ്‌സ്ബുക്കിലുടെ വധഭീഷണി: വള്ളിക്കുന്ന് സ്വദേശിക്കെതിരെ കേസെടുത്തു

പരപ്പനങ്ങാടി: കണ്ണുര്‍ മട്ടന്നുരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ രക്തത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനു നേരെ വധഭീഷണി മുഴക്കി പോസ്റ്റിട്ട യുവാനെതിരെ പോലീസ് കേസെടുത്തു.

വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി ആസാദ് കുന്നുമ്മല്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉടമക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു

Related Articles