മൂന്നിയൂര്‍ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

തിരൂരങ്ങാടി: പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഉദ്യോഗസ്ഥ നടപടികളില്‍ പ്രതിഷേധിച്ച് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നലെ രാവിലെ 10 മണിക്ക് വെളിമുക്ക് ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് വില്ലേജ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.പി കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം.എ ഖാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ണ്ണൂര്‍, ഹനീഫ മൂന്നിയൂര്‍, സയ്യിദ് സലീം ഐദീദ് തങ്ങള്‍, എം.എ അസീസ്, ഹൈദര്‍ കെ മൂന്നിയൂര്‍, സി കുഞ്ഞിബാവ ഹാജി, എം സൈതലവി, പി.കെ നവാസ്, ഒ അബ്ദുറഹ്മാന്‍, എം.എ സുഹൈല്‍ പ്രസംഗിച്ചു.

 

Related Articles