ബൈക്ക്‌ മോഷണം; മൂന്നിയൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയില്‍

mooniyurകോട്ടക്കല്‍: നിരവധി ബൈക്കുമോഷണക്കേസിലെ പ്രതികളായ യൂവാക്കളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്‌തു. കഴിഞ്ഞ ദിവസം തിരൂര്‍ സി ഐ എം മുഹമ്മദ്‌ ഹനീഫയും സംഘവുമാണ്‌ പ്രതികളെ മോഷണവസ്‌തുക്കള്‍ വിറ്റഴിക്കുന്നതിനിടെ മലപ്പുറത്ത്‌ നിന്ന്‌ പിടികൂടിയത്‌. മൂന്നിയൂര്‍ സ്വദേശികളായ ചെപ്പേരിത്താഴം വിജേഷ്‌(24), കുന്നുമ്മല്‍ അസ്‌ക്കറലി(19) എന്നിവരാണ്‌ പിടിയിലായത്‌. മൂന്നു മാസത്തിനിടെ കോട്ടക്കല്‍, മലപ്പുറം, പരപ്പനങ്ങാടി, തിരൂര്‍, ഫറോക്ക്‌ എന്നിവിടങ്ങളില്‍ നിന്നായി അഞ്ചു ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചതായി പൊലീസ്‌ പറയുന്നു.