തെരുവ്‌ നായയുടെ ആക്രമത്തില്‍ സ്‌ത്രീക്കും കുട്ടികള്‍ക്കുമടക്കം നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

dogതിരൂരങ്ങാടി :തിരൂരങ്ങാടി പഞ്ചായത്തിലെ കക്കാട്‌ കരുമ്പില്‍ ഭാഗത്താണ്‌ തെരുവ്‌ നായയുടെ അക്രമമുണ്ടായത്‌. രാവിടെ ഏഴ്‌ മണിക്ക്‌ കടയിലേക്ക്‌ പോവുകയായിരുന്ന കക്കാട്‌ കാരാടന്‍ സൈതലവിക്കാട്‌ ആദ്യം നായയുടെ കടിയേറ്റത്‌. തുടര്‍ന്ന കരുമ്പില്‍ ചുളളിപ്പാറ റോഡില്‍ മദ്‌റസക്ക്‌ സമീപം ഒളളക്കന്‍ അബ്ദുറഹീമിന്റെ ഭാര്യ റുഖിയക്ക്‌ വലത്‌ കൈക്കും നായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കക്കാട്‌ മുട്ടുപറമ്പന്‍ ആലിക്കുട്ടിയുടെ മകന്‍ ആറുവയസുകാരന്‍ അദീലിന്റെ പുറത്ത്‌ കടിച്ച നായ ഇതേവീട്ടില്‍ വിരുന്നിന്‌ വന്ന പുത്തനത്താണി സ്വദേശി നെയ്യത്തൂര്‍ ഹനീഫയുടെ മകള്‍ എട്ടു വയസ്സുകാരി ഫാത്തിമ റിദയെ വീട്ടിനുളളില്‍ കയറി ചുണ്ടിലും താടയിലുമായി കടിച്ചു വലിക്കുകയായിരുന്നു.

നായയുടെ കടിയേറ്റ ഇവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രയില്‍ പ്രാഥമിക ചികിത്സക്ക്‌ ശേഷം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ റഫര്‍ ചെയ്‌തു. തിരൂരങ്ങാടി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും തെരുവ്‌ നായശല്യം രൂക്ഷമായിട്ടുണ്ട്‌. ഇവയെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനങ്ങളില്ലാത്തത്‌ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.

നെരുവ്‌ നായകളുടെ വര്‍ദ്ധനവ്‌ കുറക്കാന്‍ വന്ധ്യംകരണസംവിധാനങ്ങളുണ്ടെങ്കിലും ഇത്‌ നടപ്പില്‍ വരുത്താന്‍ അധികാരികള്‍ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌.