കൂരിയാട്ട്‌ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഏഴു പേര്‍ക്ക്‌ പരിക്ക്‌

a r nagar newsതിരൂരങ്ങാടി: ദേശിയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടക്ക്‌്‌ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ 7 പേര്‍ക്ക്‌ പരിക്കേറ്റു. കൊളപ്പുറത്തുനിന്ന്‌ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട്‌ ഓട്ടോയിലിടിക്കുകയായിരുന്നെന്ന്‌ ദൃഢ്‌സാക്ഷികള്‍ പറഞ്ഞു
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊളപ്പുറം ഷാരത്ത്‌ അഷറഫ്‌(37), കൊളപ്പുറത്ത്‌കിളിവാതില്‍ ദാസന്‍, ചന്ദ്രന്‍ വേങ്ങര ചോയി മഠത്തില്‍ മഹേഷ്‌ , അദൈ്വത്‌്‌ കൊളപ്പുറം കമലാലയത്തില്‍ രഞ്‌ജിത്‌, കാര്‍ ഡ്രൈവര്‍ ചെറുമുക്ക്‌ അഴുങ്ങില്‍ അനസ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ചികിത്സക്കായി തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രയിലെത്തിച്ചു. ഗുരുതരമായി പിരിക്കേറ്റേ ചന്ദ്രനെയും ദാസനെയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.