ടാറ്റാ മോട്ടോര്‍സ് എംഡി കാള്‍ സ്ലിം കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

karl-slymബാങ്കോക്ക് : ടാറ്റാ മോട്ടോഴ്‌സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ കാള്‍ സ്ലിം (51) ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തായ്‌ലന്റ് ടാറ്റാ മോട്ടോര്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ ബാങ്കോക്കില്‍ എത്തിയതായിരുന്നു കാള്‍ സ്ലിം.

ഹോട്ടലിന് മുകളിലെ നിലയില്‍ നിന്നും കാല്‍ വഴുതി താഴെ വീണെന്നതാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2012 ഒക്‌ടോബറിലാണ് സ്ലിം ടാറ്റാ മോട്ടോര്‍സില്‍ ചേരുന്നത്.

കനത്ത വെല്ലുവിളി നേരിടേണ്ടി വന്നപ്പോഴെല്ലാം മികച്ച നേതൃത്വം നല്‍കി കമ്പനിയെ മുന്നോട്ട് നയിക്കാന്‍ കാള്‍സ് സ്ലിമ്മന് കഴിഞ്ഞതായി ടാറ്റാ മോട്ടോര്‍സ് ചെയര്‍മാന്‍ സൈറസ് പി മിസ്ട്രി അനുസ്മരിച്ചു.

ടാറ്റയിലെത്തുന്നതിന് മുമ്പ് എസ്ജിഎംഡബ്‌ള്യൂ മോട്ടോര്‍സ് ചൈനയുടെ വൈസ് പ്രസിഡണ്ടായും ജനറല്‍ മോട്ടോര്‍സ് ഇന്ത്യയുടെ പ്രസിഡണ്ട്, മാനേജിങ് ഡയറക്ടര്‍, ബോര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍ സ്ലിങ്ങിന്റേത് അപകടമരണല്ലെന്നും ആത്മഹത്യയാണെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പോലീസ് അറിയിച്ചു.