വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന:വിതരണോദ്ഘാടനം നിര്‍വഹിച്ചു

താനൂര്‍: മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ ഭരണഘടനയുടെ ദ്വിഭാഷാ പതിപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം താനൂര്‍ ദേവധാര്‍ സ്‌കൂളില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ചെലവഴിച്ചാണ് ഔദ്യോഗിക ഭാഷാ നിയമനിര്‍മാണ സമിതി പുറത്തിറക്കിയ ഭരണഘടനയുടെ പതിപ്പുകള്‍ വിതരണം ചെയ്യുന്നത്. കുട്ടികളില്‍ പാര്‍ലമെന്ററി രംഗത്ത് അവബോധം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് പദ്ധതി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.