താനൂര്‍ സിഎച്ച്‌ മുഹമ്മദ്‌കോയ സര്‍ക്കാര്‍ കോളേജിന്‌ നാളെ തറക്കല്ലിടും

താനൂര്‍ സി.എച്ച് മുഹമ്മദ് കോയ ഗവ. കോളെജിന് നിര്‍മിക്കുന്ന കെട്ടിടത്തിന് നാളെ വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി തറക്കല്ലിടും. താനൂര്‍ തുറമുഖ പരിസരത്ത് നടക്കുന്ന പരിപാടിയില്‍ സമ്പൂര്‍ണ മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ., കെ. കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും സമ്പൂര്‍ണ മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓഗസ്റ്റ് 20ന് നിര്‍വഹിക്കും. കീഴുപറമ്പ്- അരീക്കോട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുനിയില്‍- ആലുക്കല്‍ പെരുങ്കടവ് പാലത്തിന്റെ തറക്കല്ലിടല്‍ ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും. കുനിയില്‍ അന്‍വാര്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അധ്യക്ഷനാവും. പി.കെ ബഷീര്‍ എം.എല്‍.എ, എം.ഐ ഷാനവാസ് എം.പി പങ്കെടുക്കും. പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ 21 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തികരിക്കുന്നത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആറ് കോടി ചെലവില്‍ എടവണ്ണ പത്തപ്പിരിയത്ത് ആരംഭിക്കുന്ന ഹൈടെക് ഹാച്ചറിയുടെയും മുട്ടക്കോഴി ഫാമിന്റെയും ശിലാസ്ഥാപനം വൈകീട്ട് 3.30 ന് പത്തപ്പിരിയം ജി.യു.പി. സ്‌കൂള്‍ പരിസരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും