താനൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് ട്രൈനേജിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതരപരിക്ക്

Untitled-1 copyതാനൂര്‍: താനൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ഞായറാഴ്ച രാവിലെ താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട്‌ട്രൈനേജിലേക്ക് മറിഞ്ഞത്. നിയന്ത്രണംവിട്ട ബൈക്ക് ട്രൈനേജിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ശരത്തിനെ സാരമായ പരിക്കുകളോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈക്കും തലയ്ക്കുമാണ് പരിക്കേറ്റത്.