പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന വീണ് മധ്യവയസ്‌കന് ഗുരുതരമായി പരിക്കേറ്റു

പരപ്പനങ്ങാടി :നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് മധ്യവയസ്‌ക്കന് പരിക്കറ്റു. പരപ്പനങ്ങാടിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശി പുറക്കാട്ട് വാസുദേവനെ പരപ്പനങ്ങാടി എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാസുദേവന്‍ സ്ഥിരമായി കോഴിക്കോട്ടേക്ക് ട്രെയിന്‍ യാത്ര ചെയ്യുന്നയാളാണ്. പ്‌ളാറ്റ്‌ഫോമിന്റെ വടക്കുഭാഗത്തു വെച്ച് തെറിച്ചുവീണ ഇദ്ദേഹത്തിന്റെ മുഖത്താണ് കൂടുതല്‍ പരിക്ക്.