ഗംഗേശാനന്ദയെ റിമാന്‍ഡു ചെയ്തു

തിരുവനന്തപുരം: യുവതിയെ വര്‍ഷങ്ങളോളം ലൈംഗീക പീഡത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയെ റിമാന്‍ഡ് ചെയ്തു. അടുത്ത മൂന്ന് മാസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. യുവതി ജനനേന്ദ്രിയം ഛേദിച്ച ഗംഗേശാനന്ദയെ മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റാനുള്ള പോലീസിന്റെ അപേക്ഷ ചികിത്സ പൂര്‍ത്തിയായ ശേഷം പരിഗണിക്കും. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.

അടിയന്തിര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് ഇയാളെ ഇന്നലെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പോക്‌സോ ആക്ട് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നു പേട്ട പോലീസ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ പൂര്‍ണവിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

അതെസമയം യുവതിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പീഡനശ്രമം ചെറുത്ത ഇരുപത്തിമൂന്ന് കാരിയായ യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചത്.