സ്വാമിയുടെ ജനനേന്ദ്രിയും മുറിച്ച കേസ്; പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങും നടത്തും;ഗംഗേശാനന്ദയ്ക്ക് ജാമ്യമില്ല

Story dated:Tuesday June 20th, 2017,12 56:pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കോസില്‍  പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങും നടത്താമെന്ന് തിരുവനന്തപുരം പോക്സോ കോടതി. കേസില്‍ ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. അഭിഭാഷകന് അയച്ച കത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍, ജാമ്യം അനുവദിക്കരുതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോവളം സുരേഷ് ചന്ദ്രകുമാര്‍ കോടതിയില്‍ ആവശ്യപെട്ടിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചു.

പെണ്‍കുട്ടി അടിക്കടി  മൊഴി മാറ്റുന്നതിനാലും വൈദ്യപരിശോധനയക്ക് വിധേയയാകാന്‍ തയ്യാറാകാത്തതിന്റെ അടിസ്ഥാനത്തിലുമാണ് നുണപരിശോധനയും മറ്റും നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ നിലപാട് അറിയിക്കാന്‍ ഈ മാസം 22 ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പെണ്‍കുട്ടിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

സംഭവശേഷം പെണ്‍കുട്ടി പൊലീസിനും മജിസ്ട്രേട്ടിന്  നല്‍കിയ രഹസ്യ മൊഴിയിലും താന്‍ പീഡനത്തിന് ഇരയായെന്ന് പറഞ്ഞിരുന്നു. പിന്നീട് ഇതിനു വിരുദ്ധമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മറ്റും കാണിച്ച് പ്രതിഭാഗം അഭിഭാഷകന് കത്ത് അയച്ചു. കൂടാതെ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ വിസമ്മതിച്ചു. അതിനാല്‍, പെണ്‍കുട്ടിയെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയയാക്കിയാല്‍മാത്രമേ സത്യാവസ്ഥ അറിയാന്‍ സാധിക്കൂവെന്നും അന്വേഷണസംഘം ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നു.