Section

malabari-logo-mobile

എട്ടര പതീറ്റാണ്ട്പിന്നിട്ടിട്ടും ഇവിടെ വായന മരിച്ചിട്ടില്ല

HIGHLIGHTS : പരപ്പനങ്ങാടി:ടെലിവിഷനും കമ്പ്യൂട്ടറുകളുംവ്യാപകമാകുന് നതോടെ മലയാളികളുടെ വായന മരിക്കുമെന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണെന്ന്ബോധ്യപ്പെടുത്തുന്ന...

പരപ്പനങ്ങാടി:ടെലിവിഷനും കമ്പ്യൂട്ടറുകളുംവ്യാപകമാകുന് നതോടെ മലയാളികളുടെ വായന മരിക്കുമെന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണെന്ന്ബോധ്യപ്പെടുത്തുന്ന താണ് പരപ്പനങ്ങാടിയിലെ മുഹമ്മദ്‌സ്മാരക വായനശാലയിലെ കാഴ്ചകള്‍. പരപ്പനങ്ങാടിയുടെ സാംസ്കാരിക നിലയം കൂടിയാണിത്.

എല്ലാ മലയാള ഇ൦ഗ്ലീഷ് പത്രങ്ങളുംമലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ ലഭ്യമാണ്.1934ല്‍ പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്താരംഭിച്ചതാണീ  സാംസ്കാരികനിലയം.പരപ്പനങ്ങാടിയി ലെ ആദ്യത്തെ മുസ്ലിം നിയമ ബിരുദധാരിയായിരുന്ന അച്ചമ്പാട്ട്മുഹമ്മദിന്‍റെ സ്മരണക്കായി നിര്‍മ്മിച്ച വായനശാലയാണ് ഇവിടുത്ത പ്രഥമ ഗ്രന്ഥാലയവും ഇതാണ്.

sameeksha-malabarinews

പരപ്പനങ്ങാടി റെയില്‍വെസ്റ്റെഷന്‍,ബസ്സ്‌സ്റ് റാന്റ്എന്നിവയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.അതുകൊണ്ട് തന്നെ സദാസമയവും ഇവിടെ വായനക്കാരുണ്ടാകും.മലയാളത്തിലെ എല്ലാ എഴുത്തുകാരുടെയും പതിനായിരത്തിലേറെവരുന്ന  കഥാ,നോവല്‍,ചരിത്ര ഗ്രന്ഥങ്ങളാലും സമ്പന്നമാണ് ഇവിടുത്തെ ലൈബ്രറി.കെട്ടിടവും സ്ഥലവും വായന ശാലക്ക് സ്വന്തമായുണ്ട്.റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട്  ഒരുവേള ഈസ്ഥാപനം നഷ്ടപെടുമോ എന്നുപോലും സംശയിച്ചിരുന്നു . എന്നാല്‍ സര്‍വേ വായനശാലയുടെ ചവിട്ടുപടി വരെമാത്രമേ എത്തിയുള്ളൂ.ദേശീയസ്വാതന്ത്ര്യസ മരവുമായി ബന്ധപ്പെട്ടാണ് ഇതിന്‍റെ സ്ഥാപനം.സ്വാതന്ത്ര്യസമര സേനാനികള്‍ ഒത്തുചേര്‍ന്നിരുന്നത് ഇവിടെയായിരുന്നു. സമ്പന്നമായ ഒരു സാംസ്കാരികചരിത്രവും പരപ്പനങ്ങാടിക്കുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്എന്‍.പി.മുഹമ്മദിന്‍റെ ദൈവത്തിന്‍റെ കണ്ണ് ഇവിടുത്തെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആത്മകഥാംശമുള്ള നോവലാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!