സുഷമ കണിയാട്ടിലിന്റെ ആദ്യനോവല്‍ ഉമക്കുട്ടിയുടെ തുമ്പികള്‍ പ്രകാശനം ചെയ്തു

SUSHAMA 1

 സുഷമ കണിയാട്ടില്‍,  പരപ്പനങ്ങാടി നെടുവ ജി എം യു പി സ്‌കൂള്‍ അധ്യാപികയാണ് ലേഖിക
സുഷമ കണിയാട്ടില്‍, 

പരപ്പനങ്ങാടി : മലയാളത്തിലെ യുവഎഴുത്തുകാരിയായ സുഷമ കണിയാട്ടിലിന്റെ കുട്ടികള്‍ക്കായുള്ള ആദ്യ നോവല്‍ ഉമക്കുട്ടിയുടെ തുമ്പികള്‍ പ്രകാശനം ചെയ്തു.

പരപ്പനങ്ങാടി ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്  നടന്ന ചടങ്ങില്‍ സിവിക് ചന്ദന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേലിന് പുസ്തകത്തിന്റെ ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. റഷീദ് പരപ്പനങ്ങാടി അധ്യക്ഷം വഹിച്ചു

ചടങ്ങില്‍ സംസാരിക്കവെ  കുട്ടികളിലേക്കിറങ്ങാന്‍ പുതിയകാലത്തെ അധ്യാപകസമൂഹത്തിനാവുന്നില്ലന്ന വിമര്‍ശനം സിവിക് ചന്ദന്‍ ഉയര്‍ത്തി.

ഡോ. എം ഗംഗാധരന്‍ ആമുഖപ്രഭാഷണം നടത്തി കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പുസതകത്തെ പരിചയപ്പെടുത്തി.

ചടങ്ങില്‍ നെടുവ ഗവ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയുടെ ‘വരയുടെ വരമൊഴികള്‍’ എന്ന ചിത്രപ്രദര്‍ശനം ഏറെ ഹൃദ്യമായി.