സപ്ലെകോ റംസാന്‍ വിപണി: റെക്കാര്‍ഡ്‌ വിറ്റുവരവ്‌

തിരുവനന്തപുരം: സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റെ റംസാന്‍ ചന്തകളിലെല്ലാം മികച്ച വിറ്റുവരവ്‌ ലഭിച്ചതായി റിപ്പോര്‍ട്ട്‌. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ നടന്ന റംസാന്‍ ഫെയറില്‍ റെക്കാര്‍ഡ്‌ വിറ്റുവരവ്‌ ലഭിച്ചു. തൊട്ടു മുന്‍പു നടന്ന റംസാന്‍ ഫെയറില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച പ്രതിദിന വിറ്റുവരവ്‌ വെറും 86584 രൂപ ആയിരുന്നപ്പോള്‍ ഈ വര്‍ഷത്തെ കൂടിയ പ്രതിദിന വിറ്റുവരവ്‌ ഒന്‍പത്‌ മടങ്ങ്‌ വര്‍ദ്ധിച്ച്‌ 7.61 ലക്ഷം രൂപയില്‍ എത്തി റെക്കാര്‍ഡ്‌ സൃഷ്ടിച്ചു. ഏതാണ്ട്‌ 15000 കാര്‍ഡ്‌ ഉടമകള്‍ സാധനങ്ങള്‍ വാങ്ങാനെത്തി. സബ്ബ്‌ സിഡി ഇനങ്ങളും സബ്‌സിഡി രഹിത ഇനങ്ങളും വിലക്കുറവിലാണ്‌ വിപണയില്‍ ലഭ്യമാക്കിയത്‌. 2016 ലെ സപ്ലൈകോ റംസാന്‍ മെട്രോ ഫെയര്‍ വിറ്റുവരവ്‌ ആകെ 1.07 കോടി രൂപയും റംസാന്‍ മാര്‍ക്കറ്റ്‌ വിറ്റുവരവ്‌ 8.35 കോടി രൂപയും ഉള്‍പ്പെടെ 9.42 കോടി രൂപയുടെ റെക്കാര്‍ഡ്‌ സൃഷ്ടിച്ചു.