പ്രൊഫ.സുജാതദേവി അന്തരിച്ചു

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ.ബി സുജാതദേവി(72) അന്തരിച്ചു. എസ്‌യുടി ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

എറണാകുളം മഹാരാജാസ് കോളേജ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്. പരേതനായ അഡ്വ.വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും കാര്‍ത്ത്യായനിയുടെയും മകളാണ്. അന്തരിച്ച പ്രൊഫ.ഹൃദയകുമാരി ടീച്ചര്‍ മറ്റൊരു സോഹദരിയാണ്.

കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. സംസ്‌ക്കാരം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍. മക്കള്‍: പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍. മരുമക്കള്‍ സ്വപ്‌ന, വിനീത, സോണാള്‍.

Related Articles