Section

malabari-logo-mobile

മലപ്പുറത്തിനെതിരെ വിഷം ചീറ്റി സുബ്രഹമണ്യസാമി. പ്രതിഷേധം ശക്തമാകുന്നു

HIGHLIGHTS : 318982-swamyദില്ലി വര്‍ഗ്ഗീയവിഷം വമിക്കുന്ന വാക്കുകളുമായി സുബ്രഹമണ്യന്‍ സാമി വീണ്ടും. ഭൂരിപക്ഷ സമുദായത്തിന്‌ നേരെ

318982-swamyദില്ലി വര്‍ഗ്ഗീയവിഷം വമിക്കുന്ന വാക്കുകളുമായി സുബ്രഹമണ്യന്‍ സാമി വീണ്ടും. ഭൂരിപക്ഷ സമുദായത്തിന്‌ നേരെ ന്യൂനപക്ഷങ്ങള്‍ പൈശാചികമായ ആക്രമണങ്ങള്‍ നടത്തുകയാണന്നാണെന്നും അതിനുദാഹരണമാണ്‌ കാശ്‌മീരിലെ ഹിന്ദുക്കളും കേരളത്തിലെ മലപ്പുറവുമെന്നാണ്‌ സ്വാമി പറഞ്ഞത്‌. ഇതിനെതിരെ കേരളത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

വര്‍ഷങ്ങളായി മലപ്പുറം ജില്ലയുടെ പുറത്ത്‌ സംഘപരിവാര്‍ സംഘടനകള്‍ മലപ്പുറത്തെക്കുറിച്ച്‌ നടത്തിവരുന്ന ദുഷ്‌പ്രചരണത്തിന്റെ തുടര്‍ച്ചയാണ്‌ സുബ്രഹമണ്യസാമിയുടെ ട്വീറ്റിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌.

sameeksha-malabarinews

ഇതിനാല്‍തന്നെ മലപ്പുറത്തെ കുറിച്ചുള്ള പ്രചരണങ്ങളും സത്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്‌.
മലപ്പുറത്ത്‌ ഹിന്ദുക്കള്‍ക്ക്‌ ഭൂമി വില്‍ക്കാന്‍ അവകാശമില്ല, ഹിന്ദുക്കളെ ഭൂമി വാങ്ങാന്‍ അനുദിക്കില്ല. അവരെ കച്ചവടങ്ങള്‍ ചെയ്യാന്‍ അനുവദിക്കില്ല,ഹിന്ദുക്കള്‍ ഭീതിയോടെയാണ്‌ ജീവിക്കുന്നത്‌. എപ്പോഴും ആക്രമിക്കപ്പെട്ടേക്കാം എന്ന്‌ ഉല്‍ക്കണ്‌ഠയിയാലാണ്‌ ഹിന്ദുയുവാക്കള്‍ എന്നിവയാണ്‌ പ്രധാന പ്രചരണങ്ങള്‍

swami tweet1969ല്‍ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ട ശേഷം ഒരു വര്‍ഗ്ഗീയ കലാപം പോലു റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. 1992 ല്‍ ബാബറിമസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ പോലും തങ്ങളുടെ മതേതരപരാമ്പര്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാത്തവാണ്‌ മലപ്പുറത്തുകാര്‍. പലപ്പോഴും ചില ഹിന്ദു മുസ്ലീം വര്‍ഗ്ഗീയ സംഘടനകള്‍ കലാപത്തിന്‌ കോപ്പുകൂട്ടിയപ്പോഴും അതിന്‌ നിന്നുകൊടുക്കാന്‍ മലപ്പുറത്തുകാര്‍ തയ്യാറായിട്ടില്ല.

കേരളത്തില്‍ എല്ലായിടത്തുമുള്ള പോലെ റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയ ഇവിടെയും ശക്‌്‌തമാണ്‌ അതുകൊണ്ട്‌ പാവപ്പെട്ടെ എല്ലാ മതസ്ഥര്‍ക്കും ഭുമിവാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്‌. ഇത്തരം റിയല്‍എസ്റ്റേറ്റ്‌ മാഫിയയുടെ പങ്കുകച്ചവടക്കാരില്‍ കൈകോര്‍ക്കുന്നതില്‍ ജാതിമതവ്യത്യാസമില്ലെന്ന്‌ മലപ്പുറത്തുകാര്‍ക്ക്‌ നല്ലവണ്ണം അറിയാം. സംഘപരിവാര്‍ സംഘടനകള്‍ മലപ്പുറം ജില്ലക്കകത്ത്‌ ഹിന്ദുജനവിഭാഗം ജിവിക്കുന്നത്‌ ആശങ്കയിലാണെന്ന്‌ ഒരിക്കലും പരസ്യമായി പറഞ്ഞകേട്ടിട്ടില്ല. മണ്ഡലകാലത്ത്‌ സമൂഹസദ്യയും, നോയമ്പുകാലത്ത്‌ മതസൗഹാര്‍ദ്ധ ഇഫ്‌താര്‍ വിരുന്നുകളും ഒരുക്കുന്ന മലപ്പുറത്തിന്റെ രാവുകള്‍ വര്‍ഗ്ഗീയ വാദികള്‍ക്ക്‌ താണ്ഡവനൃത്തമാടാന്‍ ഒരിക്കലും നിന്നു കൊടുത്തിട്ടില്ല.
അമ്പതുകളിലും അറുപതുകളിലും തിരിവിതാംകൂറിലെ ടീച്ചര്‍മാര്‍ മലപ്പുറത്തേക്കെത്തിയതും ഇത്തരത്തിലുള്ള നിറംപിടിപ്പിച്ച നുണകള്‍ കേട്ടായിരുന്നു മലപ്പുറത്തുകാരുടെ സ്‌നേഹം തൊട്ടറിഞ്ഞ അവരാരും തന്നെ പിന്നീട്‌ നാട്ടിലേക്ക്‌ മടങ്ങാതെ ഇവടെ സ്ഥലംവാങ്ങി വീടു വെച്ച്‌ താമസിച്ചു എന്നതാണ്‌ ചരിത്രം
്‌
കേരളത്തിന്റ സംസ്‌കാരക അടയാളങ്ങളായ തുഞ്ചന്റെ മണ്ണും നിളാനദിയും ആയുര്‍വേദത്തിന്റെ കോട്ടക്കലും മാമാങ്കം നടന്ന തിരുന്നാവായയും, മമ്പുറം മഖാമും മോയിന്‍കുട്ടിവൈദ്യര്‍ സ്‌്‌മാരകവും, ഖവാലിയുടെയും ഗസലിന്റെയും മണമുള്ള തീരദേശത്തെ തട്ടിന്‍പുറങ്ങളും മലപ്പുറത്തെ മതസൗഹാര്‍ദ്ദത്തിന്റെ ഭുമികയാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു.

ഭാരത്തിന്‌ കേരളം സംഭാവന ചെയ്‌ത ഇഎംഎസും, വള്ളത്തോളും ഇടശ്ശേരിയും, പൂന്താനവും, പാണക്കാട്‌ ശിഹാബ്‌ തങ്ങളും, മോയിന്‍കുട്ടിവൈദ്യരും ഉറൂബും, കെ ദാമോദരനും പിറന്ന ഈ മണ്ണിനെ ഇകഴ്‌ത്താനുള്ള സുബ്രഹമണ്യന്‍ സാമിയുടെ വിഷലിപ്‌തമായ പരാമര്‍ശങ്ങള്‍ക്കെതിരെ മലപ്പുറത്തുകാര്‍ ഏറെ രോഷത്തിലാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!