സഹപാഠികള്‍ ഓടിച്ച വാഹനമിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

വര്‍ക്കല ചാവര്‍കോട് സിഎച്ച്എംഎം കോളേജില്‍ ഫ്രഷേഴ്‌സ് ഡേയില്‍ വിദ്യാര്‍ത്ഥികള്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് അതെ കോളേജിലെ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കടയ്ക്കാവൂര്‍ സ്വദേശിനിയായ മീര മോഹന്‍ ആണ് ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.

എംസിഎ വിദ്യാര്‍ത്ഥി ആയ മീര മോഹന്‍ പ്രൊജക്ട് സമര്‍പ്പിക്കാന്‍ കോളേജിലെത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11 മണിയോടെ സംഭവം ഉണ്ടായത്. കോളേജിന് സമീപത്തെ കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കയറിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ പുറത്ത് കാത്തുനില്‍ക്കുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. കാറില്‍ ഉണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.