Section

malabari-logo-mobile

ബഹ്‌റൈനില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

HIGHLIGHTS : മനാമ: ഇനിമുതല്‍ രാജ്യത്ത് ട്രാഫിക് സിഗ്നലുകള്‍ മാറുന്നതിന് മുന്‍പ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി അഞ്ച് തവണ ഫ്‌ളാഷ് ചെയ്യുന്ന തരത്തില്‍...

മനാമ: ഇനിമുതല്‍ രാജ്യത്ത് ട്രാഫിക് സിഗ്നലുകള്‍ മാറുന്നതിന് മുന്‍പ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി അഞ്ച് തവണ ഫ്‌ളാഷ് ചെയ്യുന്ന തരത്തില്‍ ക്രമീകരിക്കും. ക്യാബിനറ്റ് യോഗത്തില്‍ മുഹമ്മദ് അല്‍ മാരീഫി എംപിയുടെ നിര്‍ദേശം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം.

പച്ച നിറത്തില്‍ നിന്ന് ചുവപ്പിലേക്ക് സിഗ്നല്‍ മാറുന്നതിന് മുന്‍പായി അഞ്ച് തവണ ട്രാഫിക് സിഗ്നലുകള്‍ ഫ്‌ളാഷ് ചെയ്യണമെന്നാണ് നിര്‍ദേശം. അല്‍ മാരീഫി എം പിയുടെ അഭിപ്രായപ്രകാരം രാജ്യത്ത് റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായകമാകും. പച്ചയില്‍ നിന്ന് മഞ്ഞയിലേക്കും ചുവപ്പിലേക്കും മാറുന്നതിന് മുന്‍പ് ട്രാഫിക് ലൈറ്റുകള്‍ അഞ്ച് തവണ ഫ്‌ളാഷ് ചെയ്യണം. ഇത് വാഹനങ്ങള്‍ നിര്‍ത്തുന്നത് സംബന്ധിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉപകരിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!