Section

malabari-logo-mobile

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 96.59 % വിജയം

HIGHLIGHTS : തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,57,654 പേരിൽ 4,74,286 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. ഏറ്...

sslc_0തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,57,654 പേരിൽ 4,74,286 പേർ  ഉന്നതപഠനത്തിന് യോഗ്യത നേടി. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിൽ. സേ പരീക്ഷ മെയ് 23 മുതൽ 27 വരെ നടക്കും.  ഇതിന് ഓൺലൈനായി അപേക്ഷിക്കാം.

1207 സ്കൂളുകൾക്ക് 100 ശതമാനം വിജയം. 22,879 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു ശതമാനം കുറവാണ് വിജയം. കഴിഞ്ഞ തവണ 98.57 ശതമാനമായിരുന്നു വിജയം.

sameeksha-malabarinews

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!