പഞ്ചഗുസ്തി മത്സര വിജയിക്ക് സ്‌നേഹോപഹാരം നല്‍കി

മലപ്പുറം: ഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ വെളളിമെഡല്‍ ജേതാവായ ചേലമ്പ്ര സിഎച്ച്‌സിയിലെ ജെഎച്ച്‌ഐ ഇ. വി സലീഷിന് ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം മലപ്പുറത്തിന്റെയും സ്‌നേഹോപഹാരം നല്‍കി.

മഹേന്ദ്രപുരി കോഫറന്‍സ് ഹാളില്‍ നടന്ന ഡിഎംഒ കോഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന ഇ.വി സലീഷിന് ഉപഹാരം നല്‍കി. ഹങ്കറിയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.വി സലീഷിന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍ വിജയം ആശംസിച്ചു,കൊണ്ടോട്ടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുരേഷ് ബാബു, ചേലേമ്പ്ര സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles