ഗായിക മഞ്ജുഷ മോഹന്‍ദാസ് വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: ഗായിക മഞ്ജുഷ മോഹന്‍ദാസ് (26)അന്തരിച്ചു. കഴിഞ്ഞവെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാലടി താന്നിപ്പുഴയില്‍ വെച്ച് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മിനിലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ജന എന്ന വിദ്യാര്‍ത്ഥിക്കും പരിക്കേറ്റിരുന്നു. ദിശമാറിയെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് കയറുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സംസ്‌കൃത സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ത്ഥിനിയാണ് മഞ്ജുഷ. സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധേയയായത്.