ഷൊര്‍ണൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കുള്ള ട്രാക്കില്‍ വെച്ചാണ് പാളം തെറ്റിയത്. ഗാര്‍ഡ് റൂമും മൂന്ന് ബോഗികളുമാണ് പാളം തെറ്റിയത്.

പാളങ്ങള്‍ അടര്‍ന്നുമാറിയ നിലയിലാണ്. ദീര്‍ഘ ദൂര ട്രെയിനുകള്‍ വന്ന് പോകുന്ന ട്രാക്കിലാണ് സംഭവം. ഇതുകൊണ്ടുതന്നെ പല ട്രെയിനുകളും വൈകിയേക്കുമെന്നാണ് സൂചന. ബോഗികള്‍ പാളത്തില്‍ നിന്ന് നീക്കാനുള്ള ശ്രമം നടന്നുവരികയാണ്.

 

Related Articles