Section

malabari-logo-mobile

മദര്‍ തെരേസയെ വിമര്‍ശിച്ചത്: മോഹന്‍ ഭഗത്തിനെ പിന്തുണച്ച് ശിവസേന

HIGHLIGHTS : മുംബൈ: മദര്‍ തെരേസയെ വിര്‍ശിച്ച ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗത്തിനെ പിന്തുണച്ച് ശിവസേന. മിഷനറിമാരുടെ മതപരിവര്‍ത്തനത്തിനെതിരെ

images (4)മുംബൈ: മദര്‍ തെരേസയെ വിര്‍ശിച്ച ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗത്തിനെ പിന്തുണച്ച് ശിവസേന. മിഷനറിമാരുടെ മതപരിവര്‍ത്തനത്തിനെതിരെ ഭാഗവത് പറഞ്ഞത് ഘര്‍വാപസിക്ക് കരുത്തു പകരുന്നതാണെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന മുഖപ്രസംഗമെഴുതി.

മതപരിവര്‍ത്തനത്തെ ലക്ഷ്യമിട്ടാണ് മദര്‍ തെരേസ സാമൂഹ്യ സേവനങ്ങള്‍ നടത്തിയതെന്നായിരുന്നു മോഹന്‍ ഭഗ് പറഞ്ഞിരുന്നത്. മോഹന്‍ ഭാഗവത് ചെയ്ത തെറ്റ് എന്ത്’എന്ന തലക്കെട്ടോടെ ശിവസേന പത്രം സാമ്‌ന മുഖപ്രസംഗമെഴുതിയിരിക്കുന്നത്. മദര്‍തെരേസ പാവപ്പെട്ടവര്‍ക്കായി നടത്തിയ സേവനങ്ങള്‍ മതപരിവര്‍ത്തനം ലക്ഷ്യം വെച്ചായിരുന്നു എന്ന ഭഗവതിന്റെ പരാമര്‍ശങ്ങള്‍ തുറന്ന സത്യമാണെന്നാണ് സാമ്‌നയിലെ പരാമര്‍ശം.

sameeksha-malabarinews

ഭഗവത് പറഞ്ഞത് ദേശീയ വികാരമാണെന്നും കുഷ്ട രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ബാബാ ആംതെ ഒരിക്കലും മതപരിവര്‍ത്തനത്തിന് തയ്യാറായില്ല എന്നത് മിഷനറിമാര്‍ ഓര്‍ക്കണമെന്നും സാമ്‌ന ചൂണ്ടി കാട്ടുന്നു. ഘര്‍വാപ്പസി പരിപാടിയ്ക്ക് കരുത്ത് പകരുന്നതാണ് ഭഗത്തിന്റെ പരമാര്‍ശമെന്നും ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നും മുഖപത്രം വ്യക്തമാക്കി.

മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി വിവാദമുണ്ടാക്കി എന്ന കുറ്റപ്പെടുത്തലുമായി കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!