ഷാര്‍ജയില്‍ ഭാര്യ ഭര്‍ത്താവിനെ കൊന്ന്‌ വെട്ടിനുറുക്കി കവറുകളിലാക്കി ഉപേക്ഷിച്ചു;കൃത്യം നിര്‍വഹിച്ചത്‌ ആദ്യ ഭര്‍ത്താവിന്റെ സഹായത്തോടെ

Untitled-1 copyഷാര്‍ജ: ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കവറിലുപേക്ഷിച്ച കേസില്‍ ഷാര്‍ജ കോടതിയില്‍ വിചാരണ ആരംഭിച്ചു. ആദ്യ ഭര്‍ത്താവിന്റെ സഹായത്തോടെയാണ്‌ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചത്‌. ഷാര്‍ജിയിലെ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലായിരുന്നു മൃതദേഹമടങ്ങിയ കവറുകള്‍ ഉപേക്ഷിച്ചത്‌.

കൊല്ലപ്പെട്ടയാള്‍ പാക്‌ പൗരനാണ്‌. പ്രതികളായ യുവതിയും ആദ്യ ഭര്‍ത്താവും ബംഗ്ലാദേശ്‌ പൗരന്‍മാരാണ്‌. ആറുവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യുഎയില്‍ എത്തിയ യുവതി ഇവിടെ വെച്ച്‌ നാട്ടുകാരനായ ഒരാളുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന്‌ അയാളെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തായ ആളുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന്‌ ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ യുവതി സുഹൃത്തിനെ വിവാഹം കഴിക്കുകയായിരുന്നു.

ഇതിനിടെ പാക്കിസ്ഥാനിലേക്ക്‌ പോയ ഭര്‍ത്താവ്‌ സാമ്പത്തിക ബുദ്ധിമുട്ടിലകപ്പെട്ടെന്നും ഇതെതുടര്‍ന്ന്‌ പണമാവശ്യപ്പെട്ട പ്രകാരം ഭാര്യ പണം അയച്ചു കൊടുക്കുകയും ചെയ്‌തിരുന്നത്രെ. എന്നാല്‍ മടങ്ങിയെത്തിയ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഇയാള്‍ വേറെ വിവാഹം ചെയ്‌തെന്ന കാര്യം യുവതി മനസിലാക്കുകയായിരുന്നു. ഇതെതുടര്‍ന്ന്‌ മുന്‍ ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.