വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

moorthi-mash_585400കോഴിക്കോട്‌: സിപിഐഎമ്മന്റെ മുതിര്‍ന്ന നേതാവും ദേശാഭിമാനിയുടെ മുന്‍ പത്രാധിപരുമായിരുന്ന വിവി ദക്ഷിണാമൂര്‍ത്തി(82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട്‌ സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാവായിരുന്നു.  19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായിരുന്നു. രണ്ട് തവണ എംഎല്‍എ ആയി സേവനം ചെയ്തിട്ടുണ്ട്.

അച്ഛന്‍: പരേതനായ ടി ആര്‍ വാര്യര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി എം നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്കൂള്‍), അജയകുമാര്‍ (അധ്യാപകന്‍, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ളാം പോളിടെക്നിക്), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍).

Related Articles