പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ പരപ്പനങ്ങാടി സ്വദേശി പിടിയില്‍

theftമലപ്പുറം :മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശീകരിച്ച് തട്ടികൊണ്ടുപോയി എന്ന പരാതിയില്‍ പരപ്പനങ്ങാടി സ്വേദശിയായ യുവാവ് പിടിയില്‍. ആവിയില്‍ ബീച്ച് പോക്കുവിന്റെ പുരക്കല്‍ ഇസ്മായില്‍(26) ആണ് അറസ്റ്റിലായത് മലപ്പറം ഡിവൈഎസ്പ അഭിലാഷിന്റെയുടം എസ്ഒഎ മനോജിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ്ാണ് പെണ്കുട്ടിയുടെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കൈക്കലാക്കി വില്‍പ്പന നടത്തിയ ഇസ്മായില്‍ ആ പണം ധുര്‍ത്തടിച്ചു. പിന്നീട് കര്‍ണാടക. മഹാരാഷ്ട്ര സംസ്ഥാങ്ങളി്ല്‍ കറങ്ങി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഢിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് കൈമാറുനുള്ള പദ്ധിക്കിടയിലാണ് പിടിയിലാകുന്നതെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ക്ക് നിരവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. പരാതി വരുമ്പോള്‍ സ്ഥലം മാറിക്കളുയാണത്രെ ഇയാളുടെ പതിവ്.

പതിനാറം വയസ്സില്‍ വിവാഹിതനായ ഇയാളുടെ ഭാര്യയും മക്കളും പീഢനം മൂലം വീട്ടില്‍ നിന്ന മാറിതാമസിക്കുകയാണ്. ഇതിന് പരപ്പനങ്ങാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.