Section

malabari-logo-mobile

രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

HIGHLIGHTS : ദില്ലി: രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗരേഖ. മാര്‍ഗരേഖ രൂപികരിക്കാന്‍ മൂന്നംഗ സമിതി...

ദില്ലി: രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗരേഖ. മാര്‍ഗരേഖ രൂപികരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ.എന്‍ ആര്‍ മേനോനാണ് സമിതിയുടെ അദ്ധ്യക്ഷന്‍. രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ സഹിതമുള്ള പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

തെരഞ്ഞെടുപ്പു കാലത്തും നേതാക്കളുടെ പിറന്നാള്‍ അവസരങ്ങളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് പി സദാശിവന്റെ ബഞ്ചിന്റെ ഈ വിധി.

sameeksha-malabarinews

പൊതു ഖജനാവിന് ബാധ്യതയായേക്കാവുന്ന പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കോമണ്‍കോസ് പൊതുതാല്‍പര്യ ഹര്‍ജി കേന്ദ്രം എന്നീ സംഘടനകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ പരസ്യങ്ങളെന്നും ഹര്‍ജിയില്‍ ആക്ഷേപം ഉണ്ടായിരുന്നു. അതേസമയം രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളുടെ പ്രതിനിധികള്‍ ആയതിനാല്‍ പരസ്യങ്ങളില്‍ നിന്ന് ഇവരെ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!